Sunday, August 24, 2008

അലസ നിമിഷങള്

അലസമീ നിമിഷങളോരോന്നുമെന്
മനസിനോടൊരുപാടു ചൊല്ലിടുന്നു..
ഇനിയുമൊരു പൂക്കാലം്‌ ബാക്കിയുണ്ട്
കവിതകള്‍ ചൊല്ലുവാന്‍ നേരമുണ്ട്...
ഇടവഴിയരുകിലായാരോ,
ഒരു മാത്റ കാണുവാന്‍ നില്പുമുണ്ട്....
സമയമറിയുന്ന ഘടികാരമിന്നലെ,
എവിടെയോ മാഞ്ഞലിഞ്ഞു പോയി,
വേനലില്‍ പെയ്യുന്ന തേന്‍ മഴ തുള്ളികള്,
എണ്ണിയെടുക്കുവാന്‍ നേരമുണ്ട്...
ഇനിയീ പകലിന്നന്ത്യമില്ല,
ഇവിടെയൊരായിരം പൂക്കള്‍ മാത്റം...
ആലമരതിന്റെ കൊമ്പിലിരുന്നൊരു,
പേരറിയാകിളി പാട്ടു പാടീ..
ആരോ വരുന്നുണ്ട് നേദ്യവുമായ്...
ജാലകവാതില്ക്കല്‍ കാത്തുനില്ക്കൂ..
കീറിതുടങിയ പഴന്തുണി കെട്ടുമായ്..
പിന്നാമ്പുറത്തലയേണ്ടതില്ല..
കൂടെ കരുതിയ നാണയതുട്ടുകള്
തീരുമെന്നൊറ്ത് കരയേന്ടതില്ല..
കാലങളിനിയെത്റ മാറിയാലും
ഇവിടെയീ പൂക്കള്‍ മായുകില്ല..
വേനല്‍ കിനാവുകള്‍ പൂത്തു പൊഴിയുന്ന,
പാഴ്മര ചില്ലകള്‍ കൂട്ടിനില്ല,
വീട്ടിലേയ്ക്കൊരുയാത്റ പോകുന്നതിനായ്,
വഴിതേടിയെങുമലയേണ്ടതില്ല..
വെള്ളികൊലുസിന്റെ നാദവും തേടിയീ
വാതില്‍ പടിയില്‍ കാത്തുനില്കാം..
അലസമീ നിമിഷങളോരോന്നുമെന്
മനസിനോടൊരുപാടു ചൊല്ലിടുന്നു..
അലസമീ നിമിഷങളോരോന്നുമെന്
മനസിനോടലസമായ്....
ഒരുപാടൂ ചൊല്ലിടുന്നു..
അലസമായ് ഒരുപാടു ചൊല്ലിടുന്നു...

Saturday, August 2, 2008

പകലുകള്‍ മാഞ്ഞു തുടങുന്നു....

ഇനിയീ പകലിന്റെ നേരമറിയീല
മിഴികളില്‍ പൊഴിയുന്നമുത്തിന്റെ നോവുമറിയീല
ആറ്ദ്രമാം ത്റിസന്ധ്യതന്‍ വാതില്‍ പടിയില്
മിഴിചേറ്ത് പകലിനെ ഓറ്തെടുതീടുവാന്
നേരമിതേറെ ആയെന്നു തോന്നുന്നു.....
വീണ്ടുമൊരായിരം ചിത്റശലഭങള്
ആയിരം കണ്ണുമായ് കാവലിനെത്തു-
ന്നതൊരു ചിത്റമായ് മനസില്‍ തെളിയുന്നു......
ഇനിയില്ല ഇവിടെ ഈ ത്റിസന്ധ്യ നേരത്ത്
പൊഴിയുന്ന കിരണങള്‍ കോറ്തെടുതീടുവാന്
പകലൊ..നിലാവൊ...മഴവില്‍ കിനവോ
ഇനിയില്ല മിഴികളില്......
പൊഴിയുവാന്‍ തുടങുന്നു...
നിഴലും വെള്ച്ചവും നിലാവും
പുസ്തകതാളും മഷിതൂവലും
പിന്നെ കിനാവിന്റെ യേറ്റയിറക്കവും...
എങ്കിലും
ആട്രാതെ എന്നുമേ കൂടെ കരുതിയ
നിന്‍ ഹ്റുതയവും ഇന്നെവിടെ യെന്‍ സഘീ...